|    Dec 12 Wed, 2018 8:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരേ ബിജെപി കേന്ദ്രത്തിനു പരാതി നല്‍കി

Published : 23rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊ ന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന നേതൃത്വം എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനു പരാതി നല്‍കി.
സന്നിധാനത്തു സര്‍ക്കാര്‍ ഒത്താശയോടെ പോലിസ് അതിക്രമം നടക്കുകയാണെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. പരാതി നല്‍കിയ ശേഷം ഡല്‍ഹിയിലെ കേരളഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പോലിസ് തടഞ്ഞുവെന്ന ആരോപണത്തില്‍ ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ മലക്കംമറിഞ്ഞു. മന്ത്രിയുടെ വാഹനവ്യൂഹം തടയുന്നതു വരെയെത്തി ശബരിമലയിലെ പോലിസ് രാജ് എന്നായിരുന്നു ആരോപണം. പക്ഷേ, സിസി ടിവി ദൃശ്യങ്ങളില്‍ മന്ത്രിയുടെ വാഹനം തടയുന്നതായി കാണുന്നില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടെ ശ്രീധരന്‍ പിള്ള നിലപാട് മാറ്റി.
താന്‍ കഴിഞ്ഞദിവസം വൈകീട്ടു മുതല്‍ ഡല്‍ഹിയില്‍ ആയിരുന്നു. നാട്ടില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ച വിവരംവച്ചാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു ഇതിന് അദ്ദേഹത്തിന്റെ മറുപടി.
ശബരിമലയില്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഊന്നിയുള്ള ജനകീയ പ്രക്ഷോഭമാണു ബിജെപി നടത്തുന്നതെന്നു പറഞ്ഞ ശ്രീധരന്‍ പിള്ള, തങ്ങള്‍ നടത്തുന്ന ഗാന്ധിയന്‍ സമരമാര്‍ഗത്തിനു ബിജെപി ദേശീയ നേതൃത്വത്തിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും അവകാശപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss