|    May 27 Sat, 2017 12:35 am
FLASH NEWS

എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം: വനജ ഭാരതി

Published : 13th October 2015 | Posted By: RKN

കോഴിക്കോട്: അഴിമതിയില്ലാത്ത, വിവേചനമില്ലാത്ത ജനപക്ഷ വികസനത്തിന് എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയംഗം വനജ ഭാരതി. ശിക്ഷക് സദനില്‍ ബേപ്പൂര്‍, സൗത്ത്, നോര്‍ത്ത്, എലത്തൂര്‍ മണ്ഡലങ്ങളിലെ വനിതാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിന്റെ പേരിലും പ്രാര്‍ഥന നിര്‍വഹിക്കുന്നതിന്റെ പേരിലും മുസ്്‌ലിംകളെയും ദലിതുകളെയും കൊന്നൊടുക്കുന്ന ഭീതിജനകമായ ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാഷിസത്തെ പ്രതിരോധിക്കാന്‍ ജാതി, മത, ഭേദമന്യേ ഇരകള്‍ ഐക്യപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു.

വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. വന്‍ മുന്നേറ്റം നടത്തുമെന്നും സ്ത്രീകള്‍ക്ക് എസ്.ഡി.പി.ഐ. നല്‍കിയ പ്രാതിനിധ്യം മാതൃകാപരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കണ്‍വന്‍ഷനില്‍ വനിതാവിങ് ജില്ലാ വൈസ് പ്രസിഡന്റ് കെ പി അല്‍ഫിയ അധ്യക്ഷതവഹിച്ചു. വനിതാവിങ് ജില്ലാ ജന.സെക്രട്ടറി എന്‍ കെ സുഹറാബി, ഖജാഞ്ചി സല്‍മാ സലാം, കെ ലസിത ടീച്ചര്‍, സി ഷറീന, അമിതാ മുന്ന, മിസ്‌രിയ ഖയ്യൂം, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ കമ്മിറ്റിയംഗം മാഹിന്‍ അത്തോളി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day