|    Feb 22 Thu, 2018 10:39 pm
FLASH NEWS
Home   >  Kerala   >  

എസ് ഡി പി ഐ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ അനുവദിക്കില്ല മുസ്തഫ കൊമ്മേരി

Published : 31st January 2017 | Posted By: mi.ptk

muthaf_akommeri_

കോഴിക്കോട് : വടകരയില്‍ എസ് ഡി പി ഐ ഹൈവേ ഉപരോധത്തിന് നേരെ പോലീസ് നടത്തിയ ഭീകര ലാത്തി ചാര്‍ജിനെതിരെ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പ്രതിഷേധിച്ചു. രാജ്യത്തിന്റെ  സാമ്പത്തിക രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുന്ന ബി.ജെ.പി ഗവര്‍മെന്റിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വടകരയില്‍ സംഘടിപ്പിച്ച ഹൈവേ ഉപരോധ സമരത്തെയാണ്  പോലീസ് തല്ലി ചതച്ചത്. ജയിക്കുമെന്നുറപ്പുള്ള ജനകീയ മുന്നേറ്റം  സ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ചരിത്രപരമായ സമരത്തെ  തടഞ്ഞ് നിര്‍ത്താന്‍ ലാത്തിക്കും പോലീസിനും സാധിക്കില്ല. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss