|    May 21 Mon, 2018 10:17 pm
Home   >  Kerala   >  

എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; പി.അബ്ദുല്‍ മജീദ് ഫൈസി പ്രസിഡന്റ് മനോജ്കുമാര്‍, അജ്മല്‍ ഇസ്മായീല്‍ ജന.സെക്രട്ടറിമാര്‍

Published : 16th August 2016 | Posted By: G.A.G


 

sdpപുത്തനത്താണി: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പി. അബ്ദുല്‍ മജീദ് ഫൈസിയാണ് പ്രസിഡന്റ്. ദേശീയ പ്രസിഡന്റ് എ. സഈദ്, ജനറല്‍ സെക്രട്ടറി എം.കെ. ഫൈസി എന്നിവരുടെ സാന്നിധ്യത്തില്‍ പുത്തനത്താണിയില്‍ ചേര്‍ന്ന വാര്‍ഷിക അവലോകന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് പുനഃസംഘടന.
ജനറല്‍ സെക്രട്ടറിമാരായി എം.കെ. മനോജ്കുമാര്‍, അജ്മല്‍ ഇസ്മായീല്‍, വൈസ് പ്രസിഡന്റുമാരായി മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു. റോയ് അറയ്ക്കല്‍, എ.കെ. അബ്ദുല്‍ മജീദ്, പി.കെ. ഉസ്മാന്‍,  റൈഹാനത്ത് ടീച്ചര്‍ സെക്രട്ടറിമാര്‍, ജലീല്‍ നീലാമ്പ്ര ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
മലപ്പുറം, മഞ്ചേരി സ്വദേശിയായ മജീദ് ഫൈസി ദേശീയ-സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ ദേശീയ സെക്രട്ടറിയാണ്.
അഡ്വ. കെ.എം.അഷ്‌റഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ ഹമീദ് സ്വാഗതവും അജ്മല്‍ ഇസ്മായീല്‍ നന്ദിയും പറഞ്ഞു.

 

MK-Manoj-Kumar---(General-S

എം.കെ. മനോജ്കുമാര്‍(ജന.സെക്രട്ടറി)

Ajamal-Ismail--(General-Sec

അജ്മല്‍ ഇസ്മായീല്‍((ജന.സെക്രട്ടറി))

 

 

 

 

 

 

 

Jaleel-Nelambra-Treasurer

ജലീല്‍ നീലാമ്പ്ര(ട്രഷറര്‍)

secretary

 

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss