|    Aug 15 Wed, 2018 2:55 pm
FLASH NEWS
Home   >  Kerala   >  

എസ്.ഡി.പി.ഐ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഏപ്രില്‍ 30 നേക്ക് മാറ്റി

Published : 18th April 2018 | Posted By: G.A.G

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ”പൈശാചികതയാണ് ആര്‍.എസ്.എസ്-ബി.ജെ.പി: ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലിറങ്ങുക” എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ നടത്താനിരുന്ന ബഹുജന പ്രതിഷേധറാലിയും പൊതുസമ്മേളനവും 2018 ഏപ്രില്‍ 30 ലേക്ക് മാറ്റിവെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ അറിയിച്ചു.
പ്രതിഷേധിക്കാനുള്ള ജനതയുടെ അവകാശത്തെ അനുവദിക്കാത്ത നയം ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. ആര്‍.എസ്.എസ്സിനെതിരെ പ്രതിഷേധമുയരുമ്പോള്‍ സി.പി.എം നേതൃത്വം നല്‍കുന്ന പോലിസ് ഇത്രയേറെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ അജ്മൽ ഇസ്മായിൽ (സംസ്ഥാന ജന.സെക്രട്ടറി) റോയ് അറയ്ക്കൽ (സംസ്ഥാന സെക്രട്ടറി) മുസ്തഫ കൊമ്മേരി (ജില്ലാ പ്രസിഡണ്ട്) പങ്കെടുത്തു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss