|    Oct 17 Tue, 2017 3:23 pm
Home   >  Kerala   >  

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: ലീഗ് ഗുണ്ടായിസം വളര്‍ത്തുന്നു: അബ്ദുല്‍ മജീദ് ഫൈസി

Published : 14th October 2016 | Posted By: G.A.G

കോഴിക്കോട്: കണ്ണൂര്‍ സിറ്റിയില്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് ഫാറൂഖിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ലീഗ് ഗുണ്ടായിസത്തെ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ശക്തമായി അപലപിച്ചു.
തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ അറുംകൊലക്ക് പിന്നില്‍ നിഗൂഢ ലക്ഷ്യങ്ങളുണ്ട്. ഫാറൂഖിന്റെ കൊലയാളി മുസ്‌ലിംലീഗ് നേതാക്കളുടെ സര്‍വ്വ ഒത്താശയും പറ്റി ജീവിച്ചുകൊണ്ടിരിക്കുന്ന ഗുണ്ടകളുടെ നേതാവാണ്.  യു.ഡി.എഫ് ഭരണത്തിന്റെ തണലില്‍ അതിരുവിട്ട സംരക്ഷണമാണ് മുസ്‌ലിം ലീഗ് ഇവര്‍ക്ക് നല്‍കിയത്.
നിരന്തരമായി തുടരുന്ന കൊലപാതകങ്ങളുടെയും ഹര്‍ത്താലുകളുടെയും പേരില്‍ ശക്തമായ ജനരോഷത്തില്‍ നിന്ന് സി.പി.എമ്മിനെയും ബി.ജെ.പിയെയും രക്ഷിക്കാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ലീഗ് നേതൃത്വം കണ്ണൂരില്‍ സമാധാനവും ഫാഷിസ്റ്റ് വിരുദ്ധ ഐക്യവും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഫാറൂഖിന്റെ കൊലയാളികളെ തള്ളിപ്പറയാന്‍ തയ്യാറാവണം. കൃത്യം നടത്തിയ ആള്‍ മാത്രമല്ല അതിന് ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാവണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക