മലപ്പുറം: ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ ജനവിധി തേടുന്ന എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നാളിതുവരെ വികസനത്തിന്റെ നുണക്കഷായം വിളമ്പി മലപ്പുറം ജില്ലയെ വികസനത്തില്‍ 14ാം സ്ഥാനത്തേക്കു തള്ളിയിട്ട സാമ്പ്രദായിക മുന്നണികള്‍ക്കെതിരെയാണ് മുഴുവന്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിവിഷനുകളും സ്ഥാനാര്‍ഥികളും ക്രമത്തില്‍: വഴിക്കടവ്-മുജീബ് എടക്കര, ചോക്കാട് -അസ്മാബി അക്ബര്‍, കരുവാരക്കുണ്ട്-ബാബുമണി കരുവാരക്കുണ്ട്, വണ്ടൂര്‍-നസീഹ ഫര്‍സാന, പാണ്ടിക്കാട്-സൈത് മദനി, ഏലംകുളം-സലീന ദാവൂദ്, അങ്ങാടിപ്പുറം-വി എം ഹംസ, ആനക്കയം-അഡ്വ. എ എ റഹീം, മക്കരപ്പറമ്പ്-സൗദ ഉസ്മാന്, എടയൂര്‍ – സൈനബ മച്ചിങ്ങല്‍, ആതവനാട്-സനൂബിയ ജാഫര്‍ഹാജി, എടപ്പാള്‍-ആയിശ റാഫി നരിപ്പറമ്പ്, ചങ്ങരംകുളം-സുബൈര്‍ ചങ്ങരംകുളം, മറാഞ്ചേരി-അഷ്റാ റഫീഖ്, മംഗലം-ഖദീജ അബൂബക്കര്‍, തിരുനാവായ-ടി സരിത, നിറമരുതൂര്‍-ഷംല ചക്കാലക്കല്‍, രണ്ടത്താണി-എം കെ സക്കരിയ്യ, പൊന്മുണ്ടം-സി എച്ച് ബഷീര്‍, നന്നമ്പ്ര-കൃഷ്ണന് എരഞ്ഞിക്കല്‍, എടരിക്കോട്-ഹബീബ ഉസ്മാന്, ഒതുക്കുങ്ങല്‍-കെ അബൂബക്കര്‍ മാസ്റ്റര്‍, പൂക്കോട്ടൂര്‍-ജാസ്മിന് മങ്കരത്തൊടി, വേങ്ങര-നൗഷാദ് മംഗലശ്ശേരി, വെളിമുക്ക്-പി എം ബഷീര്‍, തേഞ്ഞിപ്പലം-പി മുഹമ്മദ് ഹനീഫഹാജി, കരിപ്പൂര്‍ – ഫാത്തിമ സുഹ്റ, വാഴക്കാട്-അഷറഫ് ഒളവട്ടൂര്‍, അരീക്കോട്-അബ്ദുറഹ്്മാന് എന്ന ബാപ്പു, എടവണ്ണ-പി പി ഷൗക്കത്തലി, തൃക്കലങ്ങോട്-ബി സൈനബ, ചുങ്കത്തറ-ജാസ്മിന് പാലക്കാപ്പറമ്പില്‍. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ. ജില്ലാ ആക്ടിങ് പ്രസിഡന്റ് സി ജി ഉണ്ണി, ജില്ലാ ജനറല്‍ സെക്രട്ടറി എം പി മുസ്തഫ മാസ്റ്റര്‍, വനിതാഘടകം പ്രസിഡന്റ് ലൈലാ ശംസുദ്ദീന്‍, സെക്രട്ടറി പി സുനിയ്യ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.