|    Jan 23 Mon, 2017 12:00 am
FLASH NEWS

എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ നേതൃ സംഗമം 7ന്

Published : 5th October 2016 | Posted By: G.A.G

കോഴിക്കോട് : എസ്.ഡി.പി.ഐ ജില്ലാ നേതൃസംഗമം ഈ മാസം 7 ന് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന്  ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ ഷുക്കൂര്‍ മാസ്റ്റര്‍ അറിയിച്ചു. രാവിലെ 9 :30 നു ആരംഭിക്കുന്ന പരിപാടിയില്‍ സംസ്ഥാന നേതാക്കള്‍ വിവിധ സെഷനുകളിള്‍ ക്ലാസുകള്‍ നയിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി എ.കെ മജീദ്, സംസ്ഥാന സമിതി സംഗം നാസറുദ്ധീന്‍ എളമരം പരിപാടിയില്‍ സംബന്ധിക്കും.
ബ്രാഞ്ച്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കേരളത്തിലെ ഭൂരഹിതരുടെ വിഷയങ്ങള്‍, പാര്‍ട്ടി കര്‍മ്മ പരിപാടി,സമകാലിക രാഷ്ട്രീയം തുടങ്ങിയവ ചര്‍ച്ചകള്‍ക്കു വരും. നേതൃസംഗമത്തിനു ശേഷം മൂന്ന് മണിക്ക്  വിവിധ രാഷ്ട്രീയസാംസ്‌കാരിക നായകര്‍ പങ്കെടുക്കുന്ന മതേതര ഇന്ത്യാ സംഗമവും നടക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക