|    Jul 24 Mon, 2017 10:24 pm
FLASH NEWS

എസ് ഡി കോളജിന്റെ സമാധാനാന്തരീക്ഷം എസ്എഫ്‌ഐ തകര്‍ക്കുന്നെന്ന്

Published : 14th July 2017 | Posted By: fsq

 

ആലപ്പുഴ: എസ് എഫ് ഐക്കാര്‍ തമ്മിലടിച്ച് എസ് ഡി കോളജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്ന് കെ എസ് യു ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. മന്ത്രി ജി സുധാകരന്റെ പക്ഷം ചേര്‍ന്ന് നില്‍ക്കുന്ന എസ് എഫ് ഐയിലെ ഒരു വിഭാഗവും എസ് എഫ് ഐ ജില്ലാ കമ്മറ്റിയിലെ ഒരു വിഭാഗവും തമ്മിലുള്ള അടിയാണ് കഴിഞ്ഞ ദിവസം എസ് ഡി കോളജില്‍ നടന്നത്. ഇരവുകാട് ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ഗുണ്ടകള്‍ പോലും കോളജില്‍ കടന്ന് അക്രമം നടത്തിയത് അപലപനീയമാണ്.  എസ് എഫ് ഐയുടെ അക്രമരാഷ്ട്രീയം അരാഷ്ടീയവാദത്തിന് പിന്‍ബലമേകും. ഇത്തരം അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇവര്‍ തയ്യാറാകണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സരുണ്‍റോയി, അനന്തനാരായണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക