|    Jun 23 Sat, 2018 9:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ് ഡിപിഐ സംസ്ഥാന സമിതിയംഗം ഒ അലിയാര്‍ അന്തരിച്ചു

Published : 25th May 2017 | Posted By: fsq

 

പെരുമ്പാവൂര്‍/കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാനസമിതിയംഗം പെരുമ്പാവൂര്‍ പാറപ്പുറം നാനേത്താന്‍ വീട്ടില്‍ ഒ അലിയാര്‍ (69- റിട്ട. കെഎസ്ഇബി അസി. എന്‍ജിനീയര്‍) അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഖബറടക്കം കണ്ടന്തറ ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടന്നു. 2011ല്‍ പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായിരുന്നു. മെക്കയുടെ സ്ഥാപകനേതാവും സംസ്ഥാനസമിതിയംഗവുമായിരുന്നു. എസ്ഡിടിയു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്‌ലിം യൂത്ത്‌ലീഗ് എറണാകുളം ജില്ല പ്രഥമ ജന. സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: സിറുഷ, ഷിറാസ്(ഖത്തര്‍). പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം ഇ എം അബ്ദുറഹ്മാന്‍, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജന. സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍, അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറി റോയി അറയ്ക്കല്‍, വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എ സഈദ്, മെക്ക ദേശീയ പ്രസിഡന്റ് എ എസ് എ റസാക്ക്, സംസ്ഥാന ജന. സെക്രട്ടറി എന്‍ കെ അലി, രാഷ്ട്രീയ നേതാക്കളായ കെ എം എ സലാം, തോമസ് കെ ജോര്‍ജ്, വി എച്ച് മുഹമ്മദ്, ഷംനാദ് പോഞ്ഞാശ്ശേരി, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി  തുടങ്ങി പ്രമുഖര്‍ വീട്ടിലെത്തി അനുശോചനംഅറിയിച്ചു. ഒ അലിയാരുടെ നിര്യാണത്തില്‍ എസ്ഡിടിയു സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സ്തുത്യര്‍ഹമായ സേവന സമര്‍പ്പണം നടത്തിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഒ അലിയാരെന്ന് സംസ്ഥാന പ്രസിഡന്റ് എ വാസു, ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss