|    Aug 21 Mon, 2017 5:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ് ഡിപിഐ ബഹുജനറാലി 16ന്

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: ‘ഇന്ത്യയെ തല്ലികൊല്ലുന്നത് തടയുക’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ 1 മുതല്‍ 25 വരെ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി 16ന് തിരുവനന്തപുരത്ത് ബഹുജനറാലിയും പ്രതിരോധ സംഗമവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗോ രക്ഷയുടെ പേരില്‍ രാജ്യത്താകമാനം നടത്തിക്കൊണ്ടിരിക്കുന്ന അരാജകത്വത്തിനും കൊലപാതകങ്ങള്‍ക്കുമെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുക, ഒന്നിപ്പിക്കുക എന്നതാണ് കാംപയിന്റെ ലക്ഷ്യം.  16ന് വൈകീട്ട് 4.30ന്  പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ബഹുജന റാലി ആരംഭിക്കും. തുടര്‍ന്നു തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന സംഗമം ദേശീയ ജനറല്‍ സെക്രട്ടറി എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കുമെന്നും മനോജ്കുമാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക