|    Oct 20 Fri, 2017 3:38 am

എസ് ഡിപിഐ ജില്ലാ പ്രസിഡന്റിന് സ്വീകരണം നല്‍കി

Published : 12th August 2017 | Posted By: fsq

 

കണ്ണൂര്‍: എസ്ഡിപിഐ ദേശീയ വ്യാപകമായി നടത്തുന്ന “ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക” എന്ന കാംപയിന്റെ ഭാഗമായുള്ള കണ്ണൂര്‍ സിറ്റി മേഖലാ കണ്‍വന്‍ഷന്‍ സിറ്റി മുസ്്‌ലിം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. എസ്ഡിപിഐയുടെ പുതിയ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബഷീര്‍ പുന്നാടിനെ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ശംസുദ്ദീന്‍ മൗലവി പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് കണ്‍വന്‍ഷന്‍ ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്തു. കാംപയിന്‍ വിജയിപ്പിക്കുന്നതിനായി 21 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു. 15നു തയ്യിലില്‍ നിന്നാരംഭിച്ചു സിറ്റിയില്‍ സ മാപിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ റാലി, 20നു ഹൗസ് കാംപയിന്‍, 21നു തലശ്ശേരിയില്‍ നടക്കുന്ന പ്രതിരോധ സംഗമം, 25നു കാംപയിന്റെ സമാപന ദിവസം കാല്‍ടെക്‌സില്‍ നടക്കുന്ന കൂട്ടായ്മ എന്നിവ വിജയിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. സിറ്റി മേഖലാ പ്രസിഡന്റ് പി കെ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ ആസാദ്, സി എച്ച് ഫാറൂഖ്, എം പി റഫീഖ്, ആഷിഖ് അമീന്‍, എ ടി ശുഹൈബ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക