|    Jul 19 Thu, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ് ഡിപിഐക്ക് എതിരായ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചത് : അബ്ദുല്‍ മജീദ് ഫൈസി

Published : 21st September 2017 | Posted By: fsq

 

കോഴിക്കോട്: കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്കു സുരക്ഷാ ഭീഷണിയുള്ളതായി പുറത്തുവന്ന ഇന്റലിജന്‍സ് റിപോര്‍ട്ടില്‍ എസ്ഡിപിഐക്കെതിരായ പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപൂര്‍വം കെട്ടിച്ചമച്ചതാണെന്നു സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദുരാരോപണം പടച്ചുവിട്ട് പാര്‍ട്ടിയെ കുറിച്ച് വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു റിപോര്‍ട്ട് പുറത്തുവിട്ടത്. ഇതിനു പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ട്. റിപോര്‍ട്ടില്‍ മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഭീഷണിയുണ്ടെന്നു പരാമര്‍ശിക്കുന്ന ഭാഗത്ത് സിപിഎമ്മിന്റെ പേര് ഒഴിവാക്കി രാഷ്ട്രീയ എതിരാളികള്‍ എന്ന് മാത്രം പ്രയോഗിച്ചതില്‍ നിന്ന് തന്നെ ഗൂഢാലോചന വ്യക്തമാണ്. ടി പി ചന്ദ്രശേഖരന്‍ വധമാണ് മുല്ലപ്പള്ളിക്ക് ഭീഷണിയുണ്ടാവാന്‍ കാരണമെന്ന് റിപോര്‍ട്ടിലുണ്ട്.  ഭീഷണിപ്പെടുത്തിയോ നേതാക്കളെ അപായപ്പെടുത്തിയോ രാഷ്ട്രീയ വിജയം നേടാമെന്ന് എസ്ഡിപിഐ വിചാരിക്കുന്നില്ല. പാര്‍ട്ടിക്കെതിരായ ആരോപണത്തിന് തെളിവുണ്ടെങ്കില്‍  പുറത്തുവിടണം. അല്ലാത്തപക്ഷം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന റിപോര്‍ട്ടിനെതിരേ കോടതിയെ സമീപിക്കും.കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയും ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കുകയും ചെയ്യുന്ന ഇരുമുന്നണികളും കനത്ത രാഷ്ട്രീയ ഭീഷണിയാണ് വേങ്ങരയില്‍ നേരിടാന്‍ പോവുന്നതെന്നും മജീദ് ഫൈസി പറഞ്ഞു. വാര്‍ത്താസമ്മേളനത്തി ല്‍ മുസ്തഫ കൊമ്മേരി,  പി ആ ര്‍ കൃഷ്ണന്‍കുട്ടി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss