|    Jan 19 Thu, 2017 10:49 pm
FLASH NEWS

എസ് ജാനകി ഇനി പാട്ടുപാടില്ല

Published : 23rd September 2016 | Posted By: SMR

പി എ എം ഹനീഫ്

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര ഗായിക എസ് ജാനകി പാട്ട് നിര്‍ത്തുന്നു. 60 വര്‍ഷത്തിലധികമായി തെന്നിന്ത്യന്‍ ചലച്ചിത്രവേദിയില്‍ ‘തെക്കിന്റെ വാനമ്പാടി’ എന്നറിയപ്പെട്ടിരുന്ന ജാനകിയമ്മ പാട്ടു നിര്‍ത്തുന്നതും ഒരു മലയാള സിനിമയ്ക്കു വേണ്ടി പാടിയാണെന്നുള്ളത് യാദൃച്ഛികം.
1957 മുതല്‍ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലായി 48,000 പാട്ടുകള്‍ ആലപിച്ച ജാനകിയമ്മ മീരാ ജാസ്മിന്‍-അനൂപ് മേനോന്‍ ജോടികള്‍ക്കു വേണ്ടി പാടിയാണ് തന്റെ മധുര മനോഹര നാദത്തോട് വിടപറയുന്നത്. ”ഇനി റിക്കാഡിങ് സ്റ്റുഡിയോയിലേക്കില്ല. വേദികളില്‍ ഗാനമേള അവതരിപ്പിക്കാനും ഇല്ല”- അവര്‍ തെല്ലും ഇടറാതെ വ്യക്തമാക്കുന്നു.
78 വയസ്സു പൂര്‍ത്തിയായ 2016ല്‍ പാട്ട് അവസാനിപ്പിക്കുന്നതില്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ ഗായിക വിനയാന്വിതം പറയുന്നു: ”വയസ്സായി, വിവിധ ഭാഷകളില്‍ ആവശ്യത്തിലേറെ പാടി. ഇനി വിശ്രമമാണാവശ്യം.” 32 സംസ്ഥാന അവാര്‍ഡുകള്‍ മികച്ച ഗായികയ്ക്കുള്ളത് മലയാളം, തമിഴ്, തെലുങ്ക്, ഒറിയ ഭാഷകളില്‍ പിന്നണിയില്‍ പാടി നേടിയ ജാനകിയമ്മയുടെ ‘ഹംസഗാനം’ ഒരുക്കാന്‍ ഭാഗ്യം സിദ്ധിച്ചത് സംഗീതജ്ഞന്‍ മിഥുന്‍ ഈശ്വറിനാണ്. ഈ അപൂര്‍വ നിമിഷത്തിനും കോ ണ്‍ട്രാക്ട് ഒപ്പുവച്ചതിനും സാക്ഷി സംഗീതജ്ഞരുടെ നഗരം കൂടിയായ കോഴിക്കോട്.
മിഥുന്‍ ജാനകിയമ്മയുടെ കലാശക്കൊട്ട് ഗാനം ഹൈദരാബാദില്‍ റെക്കോഡ് ചെയ്തുകഴിഞ്ഞു. മലയാളികള്‍ എക്കാലവും ഓമനിക്കുന്ന നൂറുനൂറു ഗാനങ്ങളില്‍ ‘ദേവാ… താമരക്കുമ്പിളല്ലോ…’, ‘ജലശംഖു പുഷ്പം’ തുടങ്ങിയ ജനപ്രിയഗാനങ്ങള്‍ ഇനി മറ്റു യുവശബ്ദങ്ങളില്‍ കേള്‍ക്കാം. കാരണം, ഇനി എസ് ജാനകി പാട്ടുപാടാന്‍ സ്റ്റുഡിയോയില്‍ കയറില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക