|    Jan 20 Fri, 2017 1:37 pm
FLASH NEWS

എസ് ഐ പ്രകോപനമുണ്ടാക്കി; ചെയ്തികള്‍ക്ക് ന്യായീകരണമില്ല: ഡിജിപി

Published : 30th July 2016 | Posted By: G.A.G

തിരുവനന്തപുരം: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായ പോലീസുകാരെ ന്യായീകരിക്കുന്നില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
എസ് ഐയുടെ ചെയ്തികള്‍ക്ക് ന്യായീകരണമില്ലെന്നാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് ബോധ്യമായതെന്നും അദ്ദേഹം പറഞ്ഞു.  വാഹനം വിട്ടുകിട്ടാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാഹനം കൊണ്ടുപോകാന്‍ അനുവദിക്കുന്നതിന് പകരം കൂടുതല്‍ പ്രകോപനമുണ്ടാക്കുകയായിരുന്നു പോലീസുകാര്‍ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരെ സ്റ്റേഷനില്‍ പൂട്ടിയിട്ടത് തെറ്റാണെന്നും സംഭവത്തില്‍ ദുഖമുണ്ടെന്നും ഡിജിപി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 159 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക