|    Jul 18 Wed, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

എസ് എ പുതിയവളപ്പില്‍ അന്തരിച്ചു

Published : 29th September 2017 | Posted By: fsq

 

തലശ്ശേരി: ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐഎന്‍എല്‍) സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ (സൈതലവി- 69) അന്തരിച്ചു. കേരള രാഷ്ട്രീയത്തിലെ അതികായനും മുസ്‌ലിംലീഗ് നേതാവുമായിരുന്ന പരേതനായ സി കെ പി ചെറിയ മമ്മുക്കേയി-ഉമ്മാച്ചു ഹജ്ജുമ ദമ്പതികളുടെ മൂത്ത മകനാണ്. 1963ല്‍ എംഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തെത്തിയ എസ് എ പുതിയവളപ്പില്‍ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ്, തലശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷം ഇബ്രാഹീം സുലൈമാന്‍ സേട്ട് രൂപീകരിച്ച ഐഎന്‍എല്ലില്‍  ചേര്‍ന്നു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റായും 2004 മുതല്‍ സംസ്ഥാന പ്രസിഡന്റായും തുടരുകയായിരുന്നു. 2011ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് ഇടതുമുന്നണി പിന്തുണയോടെ മല്‍സരിച്ചു. ഫാറൂഖ് കോളജില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം, വിദ്യാര്‍ഥിയായിരിക്കെ ഹോക്കിയിലും ബാസ്‌ക്കറ്റ്‌ബോളിലും തല്‍പരനായിരുന്നു. ആവനാഴി, ഐക്യവാരിക, ഗ്രീന്‍ റാസിക് എന്നിവയുടെ പ്രസാധകനും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ഗവേണിങ് ബോഡി അംഗവുമായിരുന്നു. തലശ്ശേരി ദാറുസ്സലാം യതീംഖാന, ചിറക്കര ജുമാ മസ്ജിദ് എന്നിവയുടെ ചുമതല വഹിച്ചിരുന്നു. ഭാര്യ: ശരീഫ. മക്കള്‍: സുഹൈബ് (സൗദി), സുമയ്യ തസ്‌വീര്‍, സല്‍മാന്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി), ഷഹര്‍ബാന്‍. മരുമക്കള്‍: മുനവര്‍ തസ്‌വീര്‍, ജംഷീര്‍. സഹോദരങ്ങള്‍: അഡ്വ. പി വി സൈനുദ്ദീന്‍, (മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി), ബീഫാത്തിമ (കോഴിക്കോട്), ഹാജിറ മജീദ് (മഞ്ചേരി), ഫസീമ, പരേതനായ പി വി അബ്ദുര്‍റഹ്മാന്‍ (റിട്ട. വിജയ ബാങ്ക്, തലശ്ശേരി).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss