|    Jul 21 Sat, 2018 12:01 am
FLASH NEWS

എസ് എസ് എഫ് സംസ്ഥാന സാഹിത്യോല്‍സവിന് തുടക്കം

Published : 9th September 2017 | Posted By: fsq

 

കൊല്ലം :സുന്നി സ്്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഇരുപത്തിനാലാമത് സംസ്ഥാന സാഹിത്യോല്‍സവ് ആരംഭിച്ചു. കൊല്ലം ഖാദിസിയ്യയിലാണ് രണ്ടുനാള്‍ നീണ്ടു നില്‍ക്കുന്ന സാഹിത്യോല്‍സവ്. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ മുഖ്യാഥിതിയായിരുന്നു. ഈ വര്‍ഷത്തെ സാഹിത്യോല്‍സവ് അവാര്‍ഡ് പ്രമുഖ നോവലിസ്റ്റ് കെ പി രാമനുണ്ണിക്ക് സമ്മാനിച്ചു. ബോധപൂര്‍വം ഭീതിയെ ഉല്‍പ്പാദിപ്പിച്ച് സ്വാര്‍ഥമായ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് ശശികുമാര്‍ പറഞ്ഞു. ഈ രാജ്യത്ത് ജനിച്ചു വീഴുന്ന ഓരോരുത്തര്‍ക്കും രാജ്യസ്‌നേഹമുണ്ട്. അത് ആരുടെ മുന്നിലും തിരിച്ചറിയല്‍കാര്‍ഡ് പോലെ കാണിച്ചു കൊടുക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ ചോര രാജ്യത്തിന് ഭീതിതമായ സന്ദേശമാണ് നല്‍കുന്നതെന്ന് കെ പി രാമനുണ്ണി പറഞ്ഞു. അപരരെ മുഴുവന്‍ ശത്രുക്കളാക്കുന്ന പ്രവണതക്ക് ദേശീയത എന്ന് പേര് വിളിക്കുന്ന ദയനീയ കാഴ്ചയാണ് രാജ്യത്തെങ്ങുമുള്ളതെന്നും രാമനുണ്ണി അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കവി വീരാന്‍ കുട്ടി, കെ അബ്ദുറശീദ്, എന്‍ ഇല്യാസ്‌കുട്ടി, എം മുഹമ്മദ് സ്വാദിഖ്, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം അബ്ദുല്‍ മജീദ് സംസാരിച്ചു.സാഹിതേ്യാല്‍സവിന്റെ സമാപനം ഇന്ന് വൈകീട്ട് അഖിലേന്ത്യാസുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss