|    May 23 Tue, 2017 11:03 am
FLASH NEWS

എസ്.എന്‍ കോളേജിലെ കോഴ: വെള്ളാപ്പള്ളിക്കും മാനേജ്‌മെന്റിനുമെതിരെ കേസെടുക്കണം- കാംപസ് ഫ്രണ്ട്

Published : 4th July 2016 | Posted By: sdq

cfi-marchകോഴിക്കോട്: ചെമ്പഴന്തി ശ്രീനാരായണ കോളേജില്‍ നടന്ന പ്രവേശനവും കോഴ ഇടപാടുകളും പ്രതേക സമിതി അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ള മാനേജ്‌മെന്റിനെതിരെ ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കണമെന്നും കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.
80ശതമാനം മാര്‍ക്ക്‌നേടിയ വിദ്യാര്‍ഥിയോട് ഒന്നേകാല്‍ ലക്ഷം രൂപ കോഴ ആവശ്യപ്പെടുന്ന ദൃശ്യം ഗൗരവമുള്ളതാണ്. ശ്രീനാരയണ ട്രസ്റ്റ് ഉള്‍പ്പെടെ മാനേജ്‌മെന്റ് കോളേജുകളില്‍ നടക്കുന്ന ഭീമമായ കോഴ ഇടപാടുകളാണ് ഇതിലൂടെ പുറത്ത് വന്നത്.
ഇടപാടുകള്‍ യൂണിയന്‍ ഓഫീസില്‍ വച്ചാണ് നടന്നത് എന്നത് കൊണ്ട് തന്നെ ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ല സംഭവം. തലവരിയും കോഴയും ശക്തമായി നിയന്ത്രിക്കുമെന്ന് വീമ്പു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും ഇപ്പോള്‍ ഉരുണ്ടുകളിക്കുകയാണ്. കോഴ വാങ്ങുന്നതിന്റെ ദൃശ്യം തെളിവു സഹിതം ചാനല്‍ പുറത്ത് വിട്ടിട്ടും പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്ന നിലപാട് മാനേജ്‌മെന്റുകളുടെ കൊള്ളക്ക് സര്‍ക്കാര്‍ അനുകൂലമാണെന്നതിനു തെളിവാണ്. കോളേജ് പ്രിന്‍സിപ്പല്‍, മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിനു കേസെടുത്ത് ജയിലിലടക്കണമെന്നും അതിലൂടെ കോഴക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന സന്ദേശം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും നാസര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day