|    Oct 24 Wed, 2018 2:42 am
FLASH NEWS

എസ് എന്‍ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിലും സമരം ആരംഭിച്ചു

Published : 31st January 2017 | Posted By: fsq

 

കൊല്ലം: തിരുവനന്തപുരത്തെ ലാ അക്കാഡമി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ചുവടുപിടിച്ച് കൊല്ലം ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികളും സമരരംഗത്ത്. ഇന്റേണല്‍ മാര്‍ക്ക് പക്ഷപാതപരമായി നല്‍കുന്നുവെന്നാരോപിച്ചും എസ്എന്‍ ട്രസ്റ്റ് സമുച്ചയത്തിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഘടിപ്പിച്ചിട്ടുള്ള സിസിടിവി കാമറകള്‍ എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്. ഇന്ന് ഇതേക്കുറിച്ച് ചര്‍ച്ച നടത്താമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മൂന്നാഴ്ച മുമ്പ് കോളജ് മാനേജ്‌മെന്റിനെ ധരിപ്പിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചത്. മാനേജ്‌മെന്റിന് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്ല രീതിയില്‍ നല്‍കുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇന്റേണ ല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ മാനേജ്‌മെന്റ് ഇടപെടുന്നത് നിര്‍ത്തലാക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നതാണ്. യൂനിഫോമായി മുഴുക്കയ്യന്‍ വെള്ള ഷര്‍ട്ട് ധരിക്കാത്ത ആണ്‍കുട്ടികളോട് അധ്യാപകര്‍ മോശമായി പെരുമാറുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വൃത്തിഹീനമാണ്. ഇക്കാര്യം ഹോസ്റ്റല്‍ അധികൃതരെ ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. ക്ലാസ്‌റൂമുകളിലും ഇടനാഴികളിലും വച്ചിട്ടുള്ള സിസിടിവി കാമറകള്‍ സ്വകാര്യതയെ ഹനിക്കുന്നതായും കുട്ടികള്‍ ആരോപണമുന്നയിക്കുന്നു. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss