|    Jun 21 Thu, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ് എം കൃഷ്ണ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

Published : 29th January 2017 | Posted By: fsq

 

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ സജീവ രാഷ്ട്രീയം വിടുന്നു. കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നഭ്യര്‍ഥിച്ച് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. വിരമിക്കല്‍ തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.പാര്‍ട്ടിയില്‍ താന്‍ തഴയപ്പെടുന്നതില്‍ 84കാരനായ അദ്ദേഹം അതൃപ്തനായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്. 2012ല്‍ വിദേശകാര്യമന്ത്രി പദവി രാജിവച്ച ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകാലം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച കൃഷ്ണ മഹാരാഷ്ട്ര ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999-2004 കാലത്താണ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss