|    Oct 18 Thu, 2018 3:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ് എം കൃഷ്ണയുടെ മരുമകന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് : 650 കോടിയുടെ സ്വത്ത് കണ്ടെത്തി

Published : 26th September 2017 | Posted By: fsq

 

ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രി എസ്എം കൃഷ്ണയുടെ മരുമകന്‍ വി ജി സിദ്ധാര്‍ഥയുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ കോടിക്കണക്കിനു രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയത്. 650 കോടിയോളം രൂപയുടെ സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. കര്‍ണാടകയിലെ ബംഗളൂരു, ഹസന്‍, ചിക്കമഗളൂരു എന്നിവിടങ്ങളിലും ചെന്നൈ, മുംബൈ നഗരങ്ങളിലുമായി 25 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കഫെ കോഫി ഡെ റസ്റ്റോറന്റ് ശൃംഖലയുടെ ഉടമയാണ് സിദ്ധാര്‍ഥ. കഫെ കോഫി ഡെയ്ക്കു പുറമേ സിദ്ധാര്‍ഥയ്ക്കു നിക്ഷേപമുള്ള വിനോദസഞ്ചാരം, വിവരസാങ്കേതിക വിദ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് പരിശോധിച്ചു. നികുതിവെട്ടിപ്പ് കൂടാതെ നിരവധി നിയമലംഘനങ്ങളും കണ്ടെത്തിയതായി ആദായനികുതി വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ക്രമക്കേട് നടത്തിയതിനു വ്യക്തമായ തെളിവുകളുണ്ടെന്നും അവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. അതേസമയം,  റെയ്ഡിനെക്കുറിച്ച് എസ്എം കൃഷ്ണയോ മരുമകന്‍ സിദ്ധാര്‍ഥയോ പ്രതികരിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss