|    Aug 20 Mon, 2018 4:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്‌സി-എസ്ടി സംവരണം: വിധി സുപ്രിംകോടതി പുനപ്പരിശോധിക്കും

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിലെ എസ്‌സി-എസ്ടി ക്വാട്ട സംവരണത്തെക്കുറിച്ചുള്ള സുപ്രിംകോടതി വിധി പുനപ്പരിശോധിക്കാനായി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ നിയോഗിച്ചു. 12 വര്‍ഷം പഴക്കമുള്ള സുപ്രിംകോടതി വിധിയാണ് പുനപ്പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍, എസ് കെ കൗള്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പുനപ്പരിശോധിക്കുക.
2006ല്‍ എം നാഗരാജ് എന്നയാള്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായി നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റത്തില്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തിന് സംവരണം നല്‍കേണ്ടതില്ലെന്നാണു വിധി. ഇത്തരത്തിലുള്ള സംവരണം 50 ശതമാനത്തില്‍ കൂടുന്നിലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. 2015ല്‍ ത്രിപുര സര്‍ക്കാര്‍ ഈ വിധിയെ ചോദ്യംചെയത് രംഗത്തുവന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss