|    Feb 28 Tue, 2017 10:43 pm
FLASH NEWS

എസ്‌സി- എസ്ടി വിദ്യാര്‍ഥികളില്‍ നിന്ന് അനധികൃത പണപ്പിരിവെന്ന്

Published : 25th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: രാജപുരം ടെന്‍ത് പയസ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്ന് അനധികൃത പണപ്പിരിപ് ഈടാക്കുന്നതായി എസ്എഫ്‌ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇതിനെതിരേ സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരിലാണ് കോളജ് അടച്ചിട്ടത്. എസ്‌സി-എസ്ടി, ഒഇസി വിഭാഗത്തില്‍പ്പെട്ട കുട്ടികളോട് ഫീസ് വാങ്ങിയതിന്റെ ജാള്യത മറയ്ക്കാനാണ് കോളജ് അടച്ചിട്ടത്. അനധികൃത പണപിരിവിനെതിരെയാണ് എസ്എഫ്‌ഐ സമരം നടത്തിയത്. മലയോരത്തുള്ള കോളജ് എന്ന നിലയില്‍ പഠിപ്പ് മുടക്കിനോട് എസ്എഫ്‌ഐക്കെന്നല്ല എല്ലാ യൂനിയന്‍ പ്രതിനിധികള്‍ക്കും എതിര്‍പ്പായിരുന്നു. എസ്‌സി-എസ്ടി വിദ്യാര്‍ഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് വരെ കൊടുക്കേണ്ടെന്ന്് സര്‍ക്കാര്‍ നിയമമുള്ളപ്പോഴാണ് പിടിഎ ഫണ്ട് എന്ന് പറഞ്ഞ് 5915 രൂപയും കോളജ് ഡെവലപ്പ്‌മെന്റ് ഫണ്ട് എന്ന് പറഞ്ഞ് 1750 രൂപയും അനധികൃതമായി പിരിക്കുന്നതായി ഭാരവാഹികള്‍ ആരോപിച്ചു.  ഇതിന് പുറമേ പ്രോസസങ് ഫീ എന്ന് പറഞ്ഞ് കോളജില്‍ നിന്ന് മറ്റു കോളജിലേക്ക് മാറിപ്പോയ വിദ്യാര്‍ഥികളില്‍ നിന്ന് 2000 രൂപയും പിരിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. അനധികൃതമായി പിരിച്ചെടുത്ത മുഴുവന്‍ തുകയും വിദ്യാര്‍ഥികള്‍ക്ക് തിരികെ നല്‍കണമെന്നും സസ്‌പെന്റ് ചെയ്തു വിദ്യാര്‍ഥികളെ തിരിച്ചെടുത്ത് കോളജ് നടത്തണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ബി വൈശാഖ്, പ്രസിഡന്റ് കെ മഹേഷ്, വിദ്യാര്‍ഥികളായ വി പി വിഷ്ണു, കെ മനോജ്, വിപിന്‍രാജ്, സച്ചിന്‍ ഗോപു, സുദീപ് രാജ്, അഞ്ജിത രാഘവന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day