|    Aug 21 Tue, 2018 9:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്‌സി, എസ്ടി നിയമഭേദഗതി ബില്ല് വര്‍ഷകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എസ് സി, എസ് ടി (അതിക്രമം തടയല്‍) നിയമഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്നലെ ലോക്‌സഭ ചേര്‍ന്ന ഉടന്‍ തന്നെ എസ് സി, എസ് ടി നിയമത്തില്‍ വെള്ളം ചേര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ടിഎംസി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. എന്തുകൊണ്ടാണ് പ്രതിപക്ഷം ഈ വിഷയത്തില്‍ ബഹളം ഉണ്ടാക്കുന്നതെന്നു മനസിലാകുന്നില്ലെന്നായിരുന്നു ഇതിന് രാജ്‌നാഥ് സിങ്ങിന്റെ മറുപടി.
ബില്ലിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ കാര്യം പ്രതിപക്ഷത്തിന് അറിവുള്ള കാര്യമാണ്. നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും ബില്ല് കൊണ്ടു വരുമെന്നും പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss