|    Jun 20 Wed, 2018 3:46 am
Home   >  Todays Paper  >  Page 5  >  

എസ്‌സി-എസ്ടി ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം

Published : 21st May 2018 | Posted By: kasim kzm

കോഴിക്കോട്: ദലിതുകളെ ഇല്ലാതാക്കാനാണ് ബ്രാഹ്മണ്യം ശ്രമിക്കുന്നതെന്നു പുരുഷന്‍ കടലുണ്ടി എംഎല്‍എ. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി-എസ്ടി ഓര്‍ഗനൈസേഷന്‍ (എഐസിഎസ്എസ്ഒ) സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം കിട്ടി ദശകങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്തെ ദലിതുകള്‍ സ്വന്തം തുപ്പല്‍ നിലത്തു വീണ് അശുദ്ധമാവാതിരിക്കാന്‍ കഴുത്തില്‍ കോളാമ്പി കെട്ടി നടക്കേണ്ട ഗതികേടിലാണ.് ദലിത്-പിന്നാക്ക ജനവിഭാഗങ്ങളെ അടിച്ച് കൊലപ്പെടുത്തുന്നതും ദലിത് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും രാജ്യത്ത് നിത്യസംഭവങ്ങളായിട്ടുണ്ട്. ഭരണഘടനയ്ക്കു പകരം മനുസ്മൃതി കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ കഴിയണമെങ്കില്‍ ജനാധിപത്യമെന്താണെന്ന് മുഴുവന്‍ ജനങ്ങളെയും പഠിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss