|    Jul 22 Sun, 2018 2:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എസ്‌വൈഎല്‍ കനാല്‍ തര്‍ക്കം: കേന്ദ്രത്തിന് ആറാഴ്ച സമയം അ നുവദിച്ചു

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സത്‌ലജ്-യമുന ലിങ്ക് (എസ്‌വൈഎല്‍) കനാല്‍ വിഷയത്തില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കപരിഹാരത്തിന് സാധ്യതകള്‍ ആരായാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് ആറാഴ്ച സമയം നല്‍കി. ഇരുസംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായതരത്തില്‍ പരിഹാരം കണ്ടെത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കൂടുതല്‍ സമയം വേണമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം. കേസില്‍ അടുത്ത വാദം നവംബര്‍ 8നു കേള്‍ക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss