|    Mar 26 Sun, 2017 3:25 am
FLASH NEWS

എസ്‌റ്റേറ്റ് ലയങ്ങളില്‍ അനധികൃത മദ്യ വില്‍പ്പന; മൂന്നുപേര്‍ പിടിയില്‍

Published : 4th July 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ചെങ്കര എസ്‌റ്റേറ്റില്‍ അനധികൃത മദ്യവില്‍പ്പന നടത്തിവന്ന കന്നിക്കല്ല് ആഞ്ഞിലിമൂട്ടില്‍ സുനില്‍ (42),ചെങ്കര പനച്ചൂര്‍ വീട്ടില്‍ വിമല്‍(38),ചെങ്കര എസ്‌റ്റേറ്റ് ലയത്തില്‍ യൂനസ് എന്നിവര്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ് പിടിയിലായി.എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.
വിമല്‍,യൂനസ് എന്നിവരില്‍ നിന്നും പതിനൊന്ന് ലിറ്റര്‍ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.സുനിലില്‍ നിന്നും അര ലിറ്റര്‍ മദ്യം പിടികൂടി.ചെങ്കര എസ്‌റ്റേറ്റ് ലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യവില്‍പ്പന നടത്തിവന്നവരാണ് ഇവര്‍.ഇവരുടെ പേരില്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ് റെയിഞ്ചോഫിസിലും, വണ്ടിപ്പെരിയാര്‍,കുമളി പോലിസ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്.എക്‌സൈസുകാരെ കണ്ട് വിമല്‍ ഓടി രക്ഷപെട്ടു.സുനില്‍,യൂനസ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ സേവ്യര്‍ പി ഡി., സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാജ്കുമാര്‍ ബി , അനീഷ് ടി എ,രവി വി,അരുണ്‍ ബി. കൃഷ്ണന്‍,സൈനുദ്ദീന്‍കുട്ടി,ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക