|    Aug 15 Wed, 2018 12:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്‌കോര്‍ട്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ രാജന്‍ നന്ദ അന്തരിച്ചു

Published : 7th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും എസ്‌കോര്‍ട്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ രാജന്‍ നന്ദ അന്തരിച്ചു. ഗുര്‍ഗാവോണിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണു ഡല്‍ഹിയിലെ പ്രമുഖ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയായ എസ്‌കോര്‍ട്‌സ് ഹോസ്പിറ്റല്‍. കാര്‍ഷിക അനുബന്ധ മെഷീനുകള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് എസ്‌കോര്‍ട്‌സ്.ഇന്ത്യന്‍ സിനിമാ സൂപ്പര്‍സ്റ്റാര്‍ രാജ് കപൂറിന്റെ മകള്‍ റിതു നന്ദയാണു ഭാര്യ. നിഖില്‍ നന്ദ, നടാഷ എന്നിവരാണു മക്കള്‍. അമിതാബ് ബച്ചന്റെ മകള്‍ ശ്വേത മരുമകളാണ്. അനില്‍ നന്ദ സഹോദരനാണ്. അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരാണു പേരക്കുട്ടികള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss