|    Feb 21 Wed, 2018 6:46 pm
FLASH NEWS

എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക നാളെ കാഞ്ഞങ്ങാട്ട്

Published : 25th January 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ റിപബ്ലിക്ക് ദിനത്തില്‍ കാഞ്ഞങ്ങാട് മനുഷ്യജാലിക സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 35 ക്ലസ്റ്റില്‍ നിന്ന് പതിനായിരം പേര് ജാലികയില്‍ സംബന്ധിക്കും. റാലി, പ്രതിജ്ഞ, ദേശീയോദ്ഗ്രഥനം, പ്രഭാഷണം എന്നിവ മനുഷ്യ ജാലികയുടെ ഭാഗമായി നടക്കും. നാളെ രാവിലെ ഒമ്പതിന് സ്വാഗത സംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി ജാലിക നഗരിയില്‍ പതാക ഉയര്‍ത്തും. സ്വാഗത സംഘ ഭാരവാഹികളും ജില്ലാ ഭാരവാഹികളും സംബന്ധിക്കുന്ന ചടങ്ങില്‍ യൂനിഫോം ധരിച്ച 33 വിഖിയ വളണ്ടിയന്മാര്‍ ഫഌഗ് സല്യുട്ട് നടത്തും. മനുഷ്യജാലിക റാലി ഉച്ചക്ക് മൂന്നിന് പുതിയ കോട്ട മഖാം പരിസരത്ത് പ്രത്യേക സജ്ജമാക്കിയ എ പി മുഹമ്മദ് മുസ്്‌ല്യാര്‍ നഗരിയില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഫഌഗ് ഓഫ് ചെയ്യും. വൈകീട്ട് 4.15ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രത്യേക സജ്ജമാക്കിയ ബാപ്പു മുസ്്‌ല്യാര്‍ നഗറില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലി കൊടുക്കും. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ മെട്രോ മുഹമ്മദ് ഹാജി, താജുദ്ദീന്‍ ദാരിമി പടന്ന, ഇസ്മായില്‍ മൗലവി, റഷീദ് ഫൈസി ആറങ്ങാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മുബാറക് ഹസയ്‌നാര്‍ ഹാജി, ശറഫുദ്ദീന്‍ കുണിയ, റംഷീദ് കല്ലൂരാവി, കെ ബി കുട്ടി ഹാജി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss