|    Jun 21 Thu, 2018 5:55 pm
FLASH NEWS

എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 25th January 2017 | Posted By: fsq

 

പാലക്കാട്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫ് കഴിഞ്ഞ 10 വര്‍ഷമായി റിപ്പബ്ലിക് ദിനത്തില്‍ നടത്തിവരുന്ന മനുഷ്യജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ അറിയിച്ചു. ഇത്തവണ പത്തിരിപ്പാലയിലാണ് ജാലിക നടത്തുന്നത്. രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ നടത്തുന്ന ജാലിക മുസ്‌ലിം സമുദായത്തിലെ യുവാക്കള്‍ക്കിടയിലെ രാജ്യസ്‌നേഹം ശക്തിപ്പെടുത്താനും തീവ്രവാദ ചിന്തകളെ തടുക്കാനും ഉദേശിച്ചുകൊണ്ടാണെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വൈകുന്നേരം 3 മണിക്ക് ലെക്കിടിയില്‍ നിന്ന് പ്രകടനം ആരംഭിച്ച് 4 മണിക്ക് പത്തിരിപ്പാല ജംഗ്ഷനില്‍ സൗഹൃദത്തിന്റെ ജാലിക തീര്‍ക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സികെഎം. സ്വാദിഖ് മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. എസ്‌കെഎസ്എസ്എഫ്. ജില്ലാ പ്രസിഡ് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss