|    Jan 19 Thu, 2017 2:29 pm
FLASH NEWS

എസ്‌ഐ വിമോദിന് എതിരെയുള്ള കേസുകളിലെ തുടര്‍നടപടിക്ക് സ്റ്റേ

Published : 6th August 2016 | Posted By: SMR

കൊച്ചി: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിക്കുന്നതു തടയുകയും പോലിസ് സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ചെയ്‌തെന്ന പരാതിയില്‍ ടൗണ്‍ എസ്‌ഐ വിമോദിനെതിരേ രജിസ്റ്റര്‍ചെയ്ത കേസുകളിലെ തുടര്‍നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ എസ്‌ഐക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ ത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ തുടര്‍നടപടികളാണ് ആഗസ്ത് 16വരെ സ്റ്റേ ചെയ്തത്. കേസെടുത്തതിനെതിരേ എസ്‌ഐ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്.
നിലവില്‍ സസ്‌പെന്‍ഷനിലായ ഹരജിക്കാരനെതിരേ അനാവശ്യ അന്വേഷണമാണു നടക്കുന്നതെങ്കില്‍ മുറിവില്‍ എണ്ണ പുരട്ടലാവുമെന്നു വിലയിരുത്തിയാണു നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. കേസില്‍ എതിര്‍കക്ഷികളായ മാധ്യമപ്രവര്‍ത്തകരോടു വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക