|    Mar 27 Mon, 2017 6:14 pm
FLASH NEWS

എസ്‌ഐ ഭീഷണിപ്പെടുത്തി സ്റ്റേഷനറി വാങ്ങിപ്പിച്ചതായി പരാതി

Published : 20th February 2016 | Posted By: SMR

താമരശ്ശേരി: കൊയിലാണ്ടി എസ്‌ഐയുടെ നേതൃത്വത്തില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും സ്റ്റേഷനിലേക്കുള്ള സ്റ്റേഷനറി വസ്തുക്കള്‍ വാങ്ങിപ്പിക്കുകയും ചെയ്തതായി പരാതി. കാന്തപുരം ആനപ്പാറക്കല്‍ ഷഹസാദാണ് കൊയിലാണ്ടി എസ്‌ഐക്കെതിരെ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. കൊയിലാണ്ടി ചെങ്ങോട്ട്കാവിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങവെ വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ കൊയിലാണ്ടി പഴയ ബസ്റ്റാന്റ് പരിസരത്തുനിന്നും എസ്‌ഐയുടെ നേതൃത്വത്തില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തിയെന്നും മൊബൈല്‍ ഫോണ്‍, പേഴ്‌സ് എന്നിവ പിടിച്ചുവാങ്ങിയെന്നും പരാതിയില്‍ പറയുന്നു. പത്തോളം കേസുകളിലെ പ്രതിയാണെന്നും പറഞ്ഞ് ഉച്ചക്ക് ഒന്നര മുതല്‍ വൈകിട്ട് നാലുവരെ സ്റ്റേഷനില്‍ നിര്‍ത്തിക്കുകയും 2000 രൂപ അടച്ചാല്‍ വിട്ടയക്കാമെന്ന് പറയുകയുമായിരുന്നത്രെ.
പണം അടക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യുകയും പലവിധത്തിലും പീഡിപ്പിക്കുകയും ചെയ്തു.
അവസാനം സ്റ്റേഷനിലേക്ക് ആവശ്യമുള്ള സ്റ്റേഷനറി സാധനങ്ങളുടെ ലിസ്റ്റ് നല്‍കിയെന്നും 700 രൂപയുടെ സാധനങ്ങള്‍ വാങ്ങി നല്‍കിയ ശേഷമാണ് വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day