|    Sep 24 Mon, 2018 11:14 am
Home   >  Todays Paper  >  Page 5  >  

എസ്‌ഐ ദീപക്ക് റിമാന്‍ഡില്‍

Published : 22nd April 2018 | Posted By: kasim kzm

പറവൂര്‍:  ശ്രീജിത്തിനെ മര്‍ദിച്ചു കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത വരാപ്പുഴ എസ്‌ഐ ആയിരുന്ന തിരുവനന്തപുരം കൊല്ലകോണം സരസ്വതിയില്‍ ജി എസ് ദീപക്ക് (34) നെ കോടതി റിമാന്‍ഡു ചെയ്തു.
പറവൂര്‍  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-3 രാമുരമേഷ് ചന്ദ്രഭാനു ആണ് ദീപക്കിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തത്. കേസിലെ നാലാം പ്രതിയായ ദീപക്കിന്റെ മേല്‍ കൊലപാതകം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്്.
ശ്രീജിത്ത് പോലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തുടക്കം മുതലേ ആരോപണ വിധേയനായിരുന്നു ദീപക്ക്്. ശ്രീജിത്തിന്റെ മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ ദീപക് ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ദീപക്കിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss