|    Jul 21 Fri, 2017 10:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്‌ഐ തസ്തിക: പുതുച്ചേരിയില്‍ 33 ശതമാനം വനിതാ സംവരണം

Published : 21st August 2016 | Posted By: SMR

പുതുച്ചേരി: എസ്‌ഐമാരുടെ തസ്തികയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കാന്‍ പുതുച്ചേരിയി സര്‍ക്കാര്‍ തീരുമാനിച്ചു. സ്ത്രീക്ഷേമം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനനുസൃതമായിട്ടാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി അറിയിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 72ാം ജന്മവാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് പിസിസി ഓഫിസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയത്തില്‍ തന്നെ വളര്‍ത്തിയത് രാജീവ്ഗാന്ധിയാണെന്ന് സ്വാമി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിസിസി അധ്യക്ഷനും പൊതുമരാമത്ത് മന്ത്രിയുമായ എ നമശ്ശിവായം ഭീകരാവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക