|    Oct 16 Tue, 2018 8:56 am
FLASH NEWS

എസ്‌ഐ അപമര്യാദയായി പെരുമാറിയെന്ന് ഡിജിപിക്ക് പരാതി

Published : 11th September 2017 | Posted By: fsq

 

മാന്നാര്‍: മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം തടഞ്ഞ് മാന്നാര്‍ എസ്‌ഐ അപമര്യാദയായി പെരുമാറിയെന്ന് ഡിജിപിക്കു പരാതി. മാന്നാര്‍ മുട്ടേല്‍ ജങ്ഷനിലെ ഇഎംഎസ് ഗ്രന്ഥശാലയുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാവേലിക്കര തഴക്കരയിലെ നിള സംസ്‌കാരിക വേദിയുടെ ഓണാഘോഷ പരിപാടിക്കു പോവുന്ന വഴിയില്‍ രാത്രി 7.30ന് സ്‌റ്റോര്‍ ജങ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന മാന്നാര്‍ എസ്‌ഐയും സംഘവും തന്റെ വാഹനം തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും ഊതാന്‍ നിര്‍ദേശിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനമാണെന്നു പറഞ്ഞ െ്രെഡവറോട് അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ എല്ലാ വാഹനങ്ങളും പരിശോധിച്ച കൂട്ടത്തില്‍ ഈ വാഹനത്തിന് കൈ കാണിക്കുകയും വാഹനത്തിന്റെ െ്രെഡവര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിട്ടയക്കുകയുമായിരുന്നുവെന്ന് എസ്‌ഐ ശ്രീജിത്ത് അറിയിച്ചു. രാത്രി ആയതിനാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിന്റെ നെയിം ബോര്‍ഡ് കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റോര്‍ ജങ്ഷനിലെ ബാര്‍ കേന്ദ്രീകരിച്ച് നിരവധി അടിപിടികളും പ്രശ്‌നങ്ങളും ഉണ്ടാവാറുള്ളതിനാലാണ് ഇവിടെ പരിശോധന കര്‍ശനമാക്കിയതെന്നും എസ്‌ഐ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss