|    Aug 17 Thu, 2017 5:14 pm
FLASH NEWS

എസ്‌ഐയ്ക്കു നേരെ അക്രമം; പ്രതി അറസ്റ്റില്‍

Published : 11th November 2016 | Posted By: SMR

വടകര: പരാതി അന്വേഷിക്കാ ന്‍ പോയ ചോമ്പാല എസ് ഐ എന്‍ പ്രജീഷിനു നേരെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല ഫിഷര്‍മാന്‍ കോളനി അന്‍സില മന്‍സില്‍ ഷാഹിദിനെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. പ്രതിയുടെ സഹോദരന്‍ മന്‍സൂര്‍ ചോമ്പാല പോലിസിന് നല്‍കിയ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയതായിരുന്നു എസ്‌ഐയും സംഘവും. മന്‍സൂറിന്റെ 25,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണവും കളവ് പോയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് എസ് ഐ ഷാഹിദിന്റെ വീട്ടില്‍ എത്തിയത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ഷാഹിദ് പോലിസുകാരെ തട്ടി മാറ്റി ഓടുന്നതിനിടയില്‍ എസ് ഐ തടയുകയായിരുന്നു. തുടര്‍ന്ന് എസ് ഐയെ അടിച്ചു വീഴ്ത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടത്തിനിടയില്‍ വീണു പരിക്കേറ്റ പ്രതി മാഹി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സ തേടിയ വിവരം പോലിസ് മനസ്സിലാക്കുകയും ആശുപത്രിയില്‍ നിന്നും തിരികെ വരുമ്പോള്‍ പൊലിസിന്റെ പിടികൂടുകയുമായിരുന്നു. നേരത്തെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ് ഷഹീദെന്ന് പോലിസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക