|    Jan 23 Mon, 2017 8:26 pm
FLASH NEWS

എസ്‌ഐയേയും സംഘത്തെയും വെട്ടിപ്പരിക്കേല്‍പിച്ച സംഘത്തലവന്‍ കടവി രഞ്ജിത്തും കൂട്ടാളികളും പിടിയില്‍

Published : 15th August 2016 | Posted By: SMR

തൃശൂര്‍: നഗരത്തിലെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് കടവി രഞ്ജിത്തിനേയും കൂട്ടാളികളേയും തൃശൂര്‍ വെസ്റ്റ് സിഐ വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. ഗുണ്ടാതലവന്‍ മാറ്റാപുറം പൂളായ്ക്കല്‍ സ്വദേശി കടവി വീട്ടില്‍ രഞ്ജിത്ത്, വരന്തരപ്പിള്ളി സ്വദേശി പറമ്പന്‍ വീട്ടില്‍ മനോജ്, കാച്ചേരി സ്വദേശി പൈനാടന്‍ വീട്ടില്‍ സിജോ, നടത്തറ എസ്എന്‍ നഗര്‍ സ്വദേശി പള്ളിപറമ്പില്‍ നെല്‍സന്‍ എന്ന് വിളിക്കുന്ന മണ്ടു എന്നിവരെയാണ് വടൂക്കരയില്‍ നിന്നു പോലിസ് പിടികൂടിയത്. സംഘത്തിലെ ഗീവര്‍, കുട്ടി പ്രിന്‍സ്, തൊമ്മന്‍ എന്നിവര്‍ ഓടിരക്ഷപ്പെട്ടു.
ഇതോടെ തൃശൂര്‍ നഗരത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ബോംേബറിലും പോലിസ് സംഘത്തെ ആക്രമിച്ച കേസിലും അറസ്റ്റിലായ ഗുണ്ടാ സംഘത്തിന്റെ എണ്ണം ആറായി. കഴിഞ്ഞ ദിവസം കടവി രഞ്ജിത്തിന്റെ ഗുണ്ടാ സംഘത്തില്‍പെട്ട കറമ്പൂസ് എന്ന ജിനോയ്, നൈമര്‍ എന്ന നിനോ എന്നിവരെ ഒല്ലൂര്‍ പോലിസ് അറസ്റ്റ് ചെയതിരുന്നു. ഗുണ്ടാ സംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ബൈക്കും കണ്ടെടുത്തതായി പോലിസ് അറിയിച്ചു.
തൃശൂര്‍ നഗരത്തിലെ രണ്ടിടങ്ങളില്‍ ബോംബെറിയുകയും, കിഴക്കേകോട്ടയിലുള്ള കോഴിക്കടയിലെത്തി ഗുണ്ടാപിരിവ് ചോദിച്ച് അക്രമം നടത്തുകയും ഒല്ലൂര്‍ എസ്‌ഐയേയും സംഘത്തെയും വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്ത സംഘത്തിലെ തലവനാണ് കടവി രഞ്ജിത്തെന്ന് പോലിസ് അറിയിച്ചു.
വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് അരണാട്ടുകര സ്വദേശി ജോണ്‍സന്‍, വിയ്യൂര്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ അവണൂര്‍ സ്വദേശി മനോജ് എന്നിവരുടെ വീടുകളിലേക്ക് ഗുണ്ടാസംഘം ബോംബെറിഞ്ഞതെന്ന് പോലിസ് പറഞ്ഞു. നെടുപുഴ എസ്‌ഐ ഷാജി എസ് ഷാഹുല്‍, അഡീഷനല്‍ എസ്‌ഐമാരായ ജോസഫ്, യു രാജന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ബിന്നന്‍, സീനിയര്‍ സിപിഒ വി കെ അനില്‍, സിപിഒമാരായ മനോജ് കൃഷ്ണന്‍, അലന്‍ ആന്റണി, പി വി റെനീഷ്, കെ സി സുനില്‍ എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 138 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക