|    Jan 21 Sat, 2017 9:48 am
FLASH NEWS

എസ്‌ഐയെ മര്‍ദിച്ചകേസില്‍ യുവാവ് അറസ്റ്റില്‍

Published : 7th October 2016 | Posted By: Abbasali tf

കാട്ടാക്കട: പോലിസിനെയും എസ്‌ഐയും മര്‍ദ്ദിച്ചകേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. മാറനല്ലൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ ശാന്തകുമാറിനെയും ഡ്രൈവര്‍ രാഹുലിയും മര്‍ധിച്ച മാറനല്ലൂര്‍ കീളിയോട് അഴക് തോട്ടത്തിന്‍ വീട്ടില്‍ എം അനീഷ് (31) ആണ് പിടിയിലായത്. സെപ്തംബര്‍ മൂന്നിന് രാത്രിയിലാണ് ആക്രമണം നടത്തിയത്. കീളിയോട് കുക്കുറുണിയില്‍ എം അനീഷും ഇയാളുടെ സുഹൃത്ത് പെരുമുള്ളൂര്‍ വഴുതൂര്‍ പവിത്രാനന്ദ കോളനിയില്‍ എസ് ഷൈനും (27) മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കവേ അസഭ്യം വിളിച്ച് പോലിസിന് നേരെ തിരിയുകയും ചെറുക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ രാഹുലിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അനീഷിനെതിരെ അബ്കാരി, അടിപിടി, മാരാകായുധങ്ങള്‍ കൈവശം സൂക്ഷിച്ചതുള്‍പ്പെടെ നിരവധി കേസുകള്‍ മാറനല്ലൂര്‍, ശ്രീകാര്യം, മലയിന്‍കീഴ് സ്‌റ്റേഷനുകളിലുള്ളതായി പോലിസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് മണ്ണടികോണത്ത് നിന്ന് എസ്‌ഐ ശാന്തകുമാറിന്റെ നേതൃത്വത്തി ല്‍ പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക