എസ്ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമം; ബിവറേജസ് കോര്പറേഷന് ജീവനക്കാര്‍ അറസ്റ്റില്‍
Published : 19th October 2016 | Posted By: Abbasali tf
പന്തളം: എസ്ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ബിവറേജസ് കോര്‍പറേഷന്റെ കുളനടയിലെ ഷോപ്പ് ജീവനക്കാരെ പന്തളം പോലിസ് അറസ്റ്റ് ചെയ്തു. അടൂര്‍ വയല അറുകാലിക്കല്‍ വാസുദേവ വിലാസത്തില്‍ ബിജേഷ് വി നായര്‍(26), കുളനട പുന്തല ആമ്പാടിയില്‍ വിമല്‍(34) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. കുളനടയിലെ ബിവറേജസ് ഷോപ്പ് രാത്രി വൈകിയിട്ടും അടച്ചില്ലെന്ന് നാട്ടുകാരില്‍ ചിലര്‍ പോലിസിനെ അറിയിച്ചിരുന്നു. എസ്ഐ എസ് സനൂജിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പോലിസ് സ്ഥലത്തെത്തുകയും ജീവനക്കാരോട് കടയുടെ ഷട്ടറിടാന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. കട അടയ്ക്കണമെങ്കില്‍ എസ്ഐ എഴുതി തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടത്രെ. പിന്നീട് എസ്ഐ കട അടയ്ക്കാന്‍ കര്‍ശനമായി ആവശ്യപ്പെട്ടപ്പോഴാണ് ഇരുവരും ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പോലിസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പോലിസ് കേസെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.