|    Oct 22 Mon, 2018 1:32 pm
FLASH NEWS

എസ്‌ഐയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

ഇരവിപുരം:അറസ്റ്റ് ചെയ്യാനെത്തിയ എസ്‌ഐയെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റില്‍.കൊല്ലം ഇരവിപുരം പുത്തന്‍ചന്ത ഹൈദ്രാലി നഗര്‍ 105 പെരുമനതൊടിയില്‍ വീട്ടില്‍ സെയ്ദലി ബാസിത്തിനെ(21)യാണ് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജിതാ ബീഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലിസ് ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്തത്.  കൊല്ലം വാളത്തുംഗല്‍ പേരൂര്‍ പുത്തന്‍ വീട്ടില്‍ വിഷ്ണുവിനെ രാത്രി വീട്ടിലെത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസ്സിലെ പ്രതിയാണ്. നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ ഇയാള്‍ രാത്രി കാലങ്ങളില്‍ മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തുന്നതാണ് രീതി. പോലിസ് എത്തുമ്പോള്‍ വളരെ വേഗത്തില്‍ ബൈക്കോടിച്ച് രക്ഷപെടുന്ന ഇയാളെ വളരെ തന്ത്രപരമായ നീക്കത്തിലാണ് പോലിസ് അറസ്റ്റ് ചെയ്തത്.  വളരെ ചെറുപ്രായത്തില്‍ തന്നെ മദ്യത്തിനും, ലഹരിയ്ക്കും അടിമപ്പെട്ട ഇയാള്‍ക്കെതിരേ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, ഇരവിപുരം എന്നീ സ്റ്റേഷനുകളില്‍ കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമനല്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഇയാള്‍ ഒരു വന്‍ മാഫിയ സംഘത്തിലെ കണ്ണിയാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നും, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാന്‍ഡ് ചെയ്ത ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു വേണ്ടി കസ്റ്റഡിയില്‍ വാങ്ങുമെന്നും ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍ അറിയിച്ചു.കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്‍, കൊല്ലം എസിപി ജോര്‍ജ്‌കോശി, ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍, കൊല്ലം സിറ്റി ഷാഡോ എസ്‌ഐ വിപിന്‍കുമാര്‍, ഇരവിപുരം എസ്‌ഐ അബ്ദുള്‍ റഹ്മാന്‍, എസ്‌സിപിഒ രാജേന്ദ്രന്‍,  ഷാഡോ പോലിസുകാരായ ഹരിലാല്‍, വിനു, സീനു, മനു, സജു, മണികണ്ഠന്‍, പ്രശാന്ത്, രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ്  അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss