|    May 24 Thu, 2018 7:28 pm
FLASH NEWS

എസ്‌ഐയുടെ പരാക്രമണം: വനിതാ കമ്മീഷന്‍ അംഗം വീട്ടിലെത്തി മൊഴിയെടുത്തു

Published : 31st December 2017 | Posted By: kasim kzm

ബദിയടുക്ക: കുമ്പള അഡീഷനല്‍ എസ്‌ഐ അംഗഡി മുഗറില്‍ വെച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി കുടുംബത്തെ മര്‍ദിച്ചെന്ന പരാതിയില്‍  വനിതാകമ്മീഷന്‍ മൊഴി രേഖപ്പെടുത്തി. കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഇന്നലെ രാവിലെ ചര്‍ളടുക്കയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കഴിഞ്ഞ 17ന്  മരണവീട്ടില്‍ പോയി തിരിച്ച് വരുകയായിരുന്ന കുടുംബത്തെ കാര്‍ തടഞ്ഞു നിര്‍ത്തി പോലിസ് മര്‍ദിക്കുയും 90 വയസ്സുള്ള  മാതാവിനേയും സഹോദരിയേയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം ഉറപ്പു നല്‍കി. ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ പത്മാവതി, എം പുഷ്പ, ശാലിനികുമ്പള, എം ശോഭ,  ജി സിന്ദു, വല്‍സല, ജോതി, സജിതറൈ, പഞ്ചായത്ത് അംഗം മുനീര്‍ ചെടേക്കാല്‍ ഒപ്പമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss