|    Mar 24 Fri, 2017 11:40 am
FLASH NEWS

എസ്‌ഐക്കെതിരായ പരാതി റദ്ദാക്കിയ നടപടി ദൗര്‍ഭാഗ്യകരം: പത്രപ്രവര്‍ത്തക യൂനിയന്‍

Published : 6th August 2016 | Posted By: SMR

തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും തടഞ്ഞുവച്ച് പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്ത കോഴിക്കോട് ടൗണ്‍ എസ്‌ഐ വിമോദിനെതിരായ പരാതി കോടതിവിധി വഴി റദ്ദാക്കപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് തൃശൂരില്‍ ചേര്‍ന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
പരാതിയുണ്ടെങ്കില്‍ എഴുതിത്തരണമെന്ന് സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് എസ്‌ഐക്കെതിരേ പരാതികള്‍ നല്‍കിയത്. അഭിഭാഷകരുമായി ഒരു സംഘര്‍ഷവും ഇല്ലാത്ത കോഴിക്കോട് പോലുള്ള ഇടങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുമായി ശത്രുത ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കലും ഗുണകരമല്ല. ജോലിയില്‍ നിന്നു സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയ ശേഷവും പോലിസുദ്യോഗസ്ഥന്‍ സ്‌റ്റേഷന്‍ നടപടികളില്‍ ഇടപെടുകയും സ്‌റ്റേഷനില്‍ എത്തിയ വ്യക്തികളെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവം അഭിഭാഷക സുഹൃത്തുക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ. കയേറ്റത്തിനിരയായ വ്യക്തി പരാതിനല്‍കിയതു സ്വാഭാവികമാണ്. എസ്‌ഐയുടെ നടപടി തെറ്റാണെന്ന് ബോധ്യമായതിനാലാണ് എസ്‌ഐയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതും.
കോഴിക്കോട് എസ്‌ഐക്കെതിരായ കേസ് റദ്ദാക്കിയാല്‍ അപ്പീല്‍ പോവുന്നതുള്‍പ്പെടെ നീതി ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളുമായി പത്രപ്രവര്‍ത്തകയൂനിയന്‍ മുന്നോട്ടു പോവും. മാധ്യമപ്രവര്‍ത്തകന്‍ ബിനുരാജിനെതിരേ കൗണ്ടര്‍ പരാതി നല്‍കാനുള്ള നീക്കത്തെ ജനകീയ അഭിപ്രായ സ്വരൂപണത്തിലൂടെ എതിര്‍ക്കും. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാവിഭാഗം ആളുകളും തയ്യാറാവണമെന്നു പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക