|    May 28 Mon, 2018 5:01 am
FLASH NEWS

എസ്്‌ഐ മര്‍ദിച്ച സംഭവം: വിദ്യാര്‍ഥിയുടെ മൊഴിയെടുക്കും

Published : 15th May 2018 | Posted By: kasim kzm

കോഴിക്കോട്: മെഡിക്കല്‍ കോളജ് എസ്‌ഐ ഹബീബുല്ല ദലിത് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി േൈയറ്റം ചെയ്ത സംഭവത്തില്‍ പോലിസ് കംപ്ലയിന്റ്‌സ് അതോറിറ്റി പീഡനത്തിനിരയായി കുട്ടിയുടെ മൊഴിയെടുക്കാ ന്‍ തീരുമാനിച്ചു. ഇന്നലെ നടന്ന സിറ്റിങിലാണ് പീഡനത്തിനിരയായ തേനംവയല്‍ അജയ്‌യുടെ മൊഴിയെടുക്കാന്‍ അതോറിറ്റി ചെയര്‍മാന്‍ കെ വി ഗോപിക്കുട്ടന്‍ ഉത്തരവായത്.
വിവരാവകാശ പ്രവര്‍ത്തകനായ കെ വി ഷാജി സമര്‍പ്പിച്ച പരാതിയിലാണ് കംപ്ലയിന്റ്‌സ് അതോറിറ്റി നടപടികള്‍ ആരംഭിച്ചത്. 2017 ഒക്ടോബര്‍ 24നാണ് മെഡിക്കല്‍ കോളജ് എസ്‌ഐ ഹബീബുല്ല നടക്കാവിലെ അജയ്‌യുടെ വീട്ടിലെത്തി കൈയേറ്റം ചെയ്തത്.
യൂനിഫോമില്‍ രാത്രി സമയത്ത് ഒരു സ്ത്രീയുമായി എസ്‌ഐ സംസാരിച്ചുനില്‍ക്കുന്നത് കണ്ട് കാര്യം തിരക്കാനെത്തിയ അജയ്‌ന്റെ പിതാവ് പുരുഷോത്തമനുമായി എസ്‌ഐ വാക്കേറ്റമുണ്ടാവുകയും ഇതുകണ്ട് എത്തിയ അജയ്‌യിനെ എസ്‌ഐ കൈയേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. സംഭവത്തിനു ശേഷം വീട്ടില്‍ പോയ അജയ്നെ, പോലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യം തടസപ്പെടുത്തി എന്ന് ആരോപിച്ച് ഹബീബുല്ല കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി എതിര്‍ക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss