|    May 30 Tue, 2017 6:57 pm
FLASH NEWS

എസ്സാര്‍ ഗ്രൂപ്പ്  ഉടമയുടെ ഹരജി തള്ളി

Published : 15th February 2016 | Posted By: SMR

ന്യൂഡല്‍ഹി: വിദേശത്തു പോവാന്‍ അനുമതി തേടി 2ജി സ്‌പെക്ട്രം കേസ് പ്രതിയായ എസ്സാര്‍ ഗ്രൂപ്പ് ഉടമ രവി റുയ്യ സമര്‍പ്പിച്ച ഹരജി പ്രത്യേക സിബിഐ കോടതി തള്ളി. കേസില്‍ വിചാരണ നേരിടുന്ന വ്യക്തിയാണ് റുയ്യ. ലണ്ടനിലെ തന്റെ കുടുംബത്തെ കാണുന്നതിന് ഫെബ്രുവരി ഏഴുമുതല്‍ മാര്‍ച്ച് 14 വരെ യാത്രാനുമതി വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അതീവ ഗൗരവസ്വഭാവമുള്ളതാണു റുയ്യക്കെതിരായ കേസെന്നും ഹരജി അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ഒ പി സെയ്‌നി വ്യക്തമാക്കി. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ഗ്രൂപ്പ് ഡയറക്ടര്‍ വികാസ് ഷറഫിന് ദുബയിലേക്കു പോവാന്‍ അനുമതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day