|    Jan 18 Wed, 2017 1:34 pm
FLASH NEWS

എസ്റ്റേറ്റില്‍ മരംവീണ് മൂന്നു സ്ത്രീ തൊഴിലാളികള്‍ മരിച്ചു

Published : 2nd July 2016 | Posted By: SMR

അടിമാലി: എസ്‌റ്റേറ്റില്‍ ഏലക്ക അടര്‍ത്തുന്ന ജോലിക്കിടെ മരം കടപുഴകി ദേഹത്തുവീണ് മൂന്നു സ്ത്രീകള്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരിക്കേറ്റു. ബൈസണ്‍വാലി ഇരുട്ടള നെല്ലിക്കാട് ജോണ്‍സണ്‍ എസ്‌റ്റേറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെയാണു സംഭവം. നെല്ലിക്കാട് സ്വദേശി തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ തങ്കം (39), പൊട്ടന്‍കാട് ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ (45), ഇരുപതേക്കര്‍ പനച്ചിക്കല്‍ ഷാജിയുടെ ഭാര്യ മേഴ്‌സി (44) എന്നിവരാണു മരിച്ചത്. ബൈസണ്‍വാലി 20 ഏക്കര്‍ കൂത്തനായില്‍ ശകുന്തള (44), ഇരുട്ടള സ്വദേശിനികളായ പരിമള സുബ്രഹ്മണ്യന്‍ (50), ടെല്‍മ (35), തവിട് (46), മുനിയമ്മ (51) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മേഴ്‌സിയുടെ മക്കള്‍: ആതിര, അജിത്ത്. ആതിര, ആര്യ എന്നിവരാണു പുഷ്പയുടെ മക്കള്‍. പാണ്ടിയമ്മയ്ക്ക് കുട്ടികളില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക