|    Jan 17 Tue, 2017 6:22 am
FLASH NEWS

എസ്റ്റേറ്റില്‍നിന്നു ലക്ഷങ്ങളുടെ മരങ്ങള്‍ മുറിച്ചുകടത്തി

Published : 18th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ഉടമയുടെ പേരില്‍ വ്യാജ മുദ്രപ്പത്ര കരാറുണ്ടാക്കി എട്ടേക്കര്‍ ഭൂമിയിലെ ലക്ഷങ്ങളുടെ മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. എറണാകുളം സ്വദേശി മൂലേക്കുടി എം എസ് മനോജാണ് തന്റെ ഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്തിയതായി കല്‍പ്പറ്റ പോലിസില്‍ പരാതി നല്‍കിയത്. വെങ്ങപ്പള്ളി മൂരിക്കാപ്പിലെ എട്ടേക്കര്‍ ഭൂമിയില്‍നിന്നു മരങ്ങള്‍ മുറച്ചതായാണ് പരാതി. സംഭവത്തില്‍ അറസ്റ്റിലായ കോക്കുഴിയിലെ കെ പ്രസാദ് (43), തൃശൂര്‍ ചെറുവത്താണിയിലെ സജീവ് (49) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. മനോജിന്റെ പേരില്‍ മുദ്രപ്പത്രം വാങ്ങി പേരാമ്പ്രയിലെ മൊയ്തീന്‍, അബ്ദുല്ല എന്നിവരുമായി പ്രസാദും സജീവും ചേര്‍ന്ന് മരംമുറിക്കാന്‍ കരാറുണ്ടാക്കുകയായിരുന്നു. മനോജിന്റെയും മൂന്നു സഹോദരങ്ങളുടെയും തൃശൂരിലുള്ള വി ആര്‍ രാജേഷിന്റെയും ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. മനോജിന്റെ ബന്ധുവായ കാപ്പിസെറ്റിലെ ജൈജുമോനാണ് സ്ഥലം നോക്കിനടത്തുന്നത്. ഉടമസ്ഥര്‍ ഈ സ്ഥലത്തെത്തിയിച്ച് ഏറെയായി. കഴിഞ്ഞ ദിവസം മനോജും ജൈജുമോനും സ്ഥലത്തെത്തിയപ്പോഴാണ് മരംമുറിക്കുന്നതു കണ്ടത്. അന്വേഷിച്ചപ്പോള്‍ മനോജ് പറഞ്ഞിട്ടാണ് ചെയ്യുന്നതെന്ന്, മരം മുറിക്കുന്നതിന് കരാറെടുത്ത അബ്ദുല്ലയും മൊയ്തീനും പറഞ്ഞു. അപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മരം വാങ്ങിയവരും അപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. ഒരു ലോഡ് മരം അപ്പോഴേക്കും കൊണ്ടുപോയിരുന്നു. മിക്ക മരങ്ങളും മുറിച്ചുമിട്ടിരുന്നു. ഇതേത്തുടര്‍ന്ന് പരാതി നല്‍കുകയും പ്രസാദിനെ പോലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തിങ്കളാഴ്ചയാണ് സജീവിനെ അറസ്റ്റ് ചെയ്തത്. സജീവാണ് മരക്കച്ചവടക്കാരുടെ മുന്നില്‍ മനോജെന്ന വ്യാജേന കച്ചവടമുറപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക