|    Oct 23 Mon, 2017 6:32 am

എസ്റ്റിമേറ്റില്‍ മാറ്റം വരുത്തണം : ഗവ. കരാറുകാര്‍ ബ്ലോക്ക് ഓഫിസ്ധര്‍ണ നടത്തി

Published : 7th October 2017 | Posted By: fsq

 

വൈപ്പിന്‍: വൈപ്പിന്‍കരയെ പ്രത്യേക സോണലില്‍ ഉള്‍പ്പെടുത്തി ലോക്കല്‍ മാര്‍ക്കറ്റ് നിരക്കില്‍ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് വൈപ്പിന്‍ മേഖല ഗവണ്‍മെന്റ് കരാറുകാരുടെ സംയുക്ത സമരസമിതി വൈപ്പിന്‍ ബ്ലോക്കിന് മുന്നില്‍ കൂട്ടധര്‍ണ നടത്തി. ധര്‍ണ എസ് ശര്‍മ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ടി എ ജോസഫ് അധ്യക്ഷനായി. ജിയോളജി വകുപ്പിന്റെ കര്‍ശന നിയന്ത്രണവും പാറമടകളുടെ പ്രവര്‍ത്തനം നിലച്ചതിനാലും കരാര്‍ ജോലികള്‍ സമയത്തിന് തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജിഎസ്ടി നിലവില്‍ വന്നതോടെ നിര്‍മാണ സാമഗ്രികള്‍ക്ക് തോന്നുന്ന വിലയാണ് ഈടാക്കുന്നതെന്നും സമരസമതി കുറ്റപ്പെടുത്തി. നിര്‍മാണ സാമഗ്രികള്‍ സൈറ്റിലെത്തുമ്പോള്‍ വരുന്ന താലൂക്ക്തല എസ്റ്റിമേറ്റില്‍ മാറ്റം വരുത്തണമെന്നും നിര്‍മാണ സാമഗ്രികള്‍ വൈപ്പിന്‍ മേഖലയില്‍ എത്തിക്കുമ്പോഴുള്ള ദൂരം കണക്കിലെടുത്ത് വില നിശ്ചയിക്കണമെന്നും ധര്‍ണയില്‍ ആവശ്യമുയര്‍ന്നു. വൈപ്പിന്‍കരയുടെ കാര്യം പ്രത്യേകം പരിഗണിച്ച് ലോക്കല്‍ റേറ്റിനു വേണ്ടി ആവശ്യമായതു ചെയ്യുമെന്ന് എസ് ശര്‍മ പറഞ്ഞു.സമരസമിതി ഓര്‍ഗനൈസിങ് സെക്രട്ടറി വി സി വിനുകുമാര്‍, പി ബി ദിനേശന്‍, പി എ ദേവസിക്കുട്ടി, കെ എസ് ശ്രീനിവാസന്‍, വി എസ് രാജീവ്, കെ ആര്‍ റോഷിത്ത്, എം സി സുനില്‍കുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക