|    Oct 17 Tue, 2017 11:36 am
Home   >  Todays Paper  >  page 10  >  

എസ്ബിടി സ്റ്റാഫ് യൂനിയന്‍ ദേശീയ സമ്മേളനം എറണാകുളത്ത്

Published : 10th February 2016 | Posted By: SMR

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റാഫ് യൂനിയന്‍ (ബെഫി) 21ാം ദേശീയ സമ്മേളനം ഈ മാസം 13, 14 തിയ്യതികളില്‍ എറണാകുളം ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിനിധി സമ്മേളനം 13നു രാവിലെ 10ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് ബോട്ടുജെട്ടിയില്‍ നിന്ന് ആരംഭിക്കുന്ന റാലി ലാലന്‍ സ്‌ക്വയറില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്യും.ബാങ്കിങ് മേഖലയിലെ പ്രതിസന്ധികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. എസ്ബിടിയില്‍ വന്‍തോതില്‍ റിട്ടയര്‍മെന്റുകള്‍ നടക്കുന്ന സാഹചര്യത്തിലും നിരവധി പുതിയ ശാഖകള്‍ തുറക്കുന്ന സാഹചര്യത്തിലും പുതിയ ഒഴിവുകള്‍ നികത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു. പൊതുമേഖല ബാങ്കുകളുടെ ലയനം, സ്വകാര്യവല്‍ക്കരണം തുടങ്ങിയ നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോവുകയാണെന്ന് ബെഫി ഭാരവാഹകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക