|    Mar 29 Wed, 2017 11:13 am
FLASH NEWS

സംസ്ഥാനത്തെ എല്ലാ എസ്ബിടി എടിഎമ്മുകളിലും പരിശോധന നടത്തുന്നു

Published : 12th August 2016 | Posted By: G.A.G

ന്യൂഡല്‍ഹി: തലസ്ഥാനത്തെ എടിഎം തട്ടിപ്പ് വെളിച്ചത്തു വന്ന സാഹചര്യത്തില്‍ കേരളത്തിലെ തങ്ങളുടെ എല്ലാ എടിഎമ്മുകളിലും പരിശോധന നടത്താന്‍ എസ്ബിടി നടപടിയാരംഭിച്ചു. മുഴുവന്‍ എടിഎമ്മുകളും പരിശോധിച്ച് രഹസ്യഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്യുക. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങളും ഇതൊടൊപ്പം പരിശോധിക്കും.
അതേസമയം എടിഎമ്മുകളില്‍ ഘടിപ്പിച്ച ഉപകരണങ്ങളുടെ സഹായത്താല്‍ കൂടുതല്‍ പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതായി പിടിയിലായ റൊമാനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ പൊലീസിനു മൊഴിനല്‍കി. തിരുവനന്തപുരം വെള്ളയമ്പലം എസ്ബിടി എടിഎമ്മില്‍ നിന്ന് മാത്രം നാനൂറോളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് മരിയന്റെ വെളിപ്പെടുത്തല്‍. ബള്‍ഗേറിയ ആസ്ഥാനമായുള്ള വലിയൊരു തട്ടിപ്പു സംഘത്തിലെ അംഗം മാത്രമാണ് താനെന്നും ഇയാള്‍ പോലിസിന് മൊഴിനല്‍കിയതായാണ് റിപോര്‍ട്ടുകള്‍.  കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ മൂന്നുദിവസത്തിനകം വെളിപ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
അതിനിടെ, കേരളത്തിലെ എടിഎം തട്ടിപ്പുകേസില്‍  റിസര്‍വ് ബാങ്കിനോടാലോചിച്ച് നടപടിയെടുക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. തട്ടിപ്പ് ഗൗരവമുള്ളതാണെന്നും അദ്ദേഹം കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയില്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day