|    Mar 24 Fri, 2017 3:56 pm
FLASH NEWS

എസ്ബിടി ലയനത്തിന് അംഗീകാരം

Published : 19th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്രാവന്‍കൂര്‍ അടക്കം മൂന്നു ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിന് എസ്ബിഐ ബോര്‍ഡ് അംഗീകാരം നല്‍കി. എസ്ബിടിക്കു പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബീക്കാനിര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയും ഭാരതീയ മഹിളാബാങ്കും ലയിപ്പിച്ചതിനെയാണ് ബോര്‍ഡ് അംഗീകരിച്ചത്. കഴിഞ്ഞമാസം അഞ്ച് ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കുന്നതിനായിരുന്നു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍, ബോര്‍ഡിന് മുമ്പാകെ വന്ന ശുപാര്‍ശ പട്ടികയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. അഞ്ചു ബാങ്കുകളും ലയിക്കുന്നതോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആഗോളതലത്തില്‍ മല്‍സരിക്കാവുന്ന 37 ലക്ഷം കോടി ആസ്തിയും 22,500 ശാഖകളും 58,000 എടിഎമ്മുകളും 50 കോടി ഇടപാടുകാരുമുള്ള ബാങ്കായി മാറും.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക